വിശുദ്ധ യൂദാശ്ലീഹായുടെ നോവേന

Saint Jude vector image

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി ലഭിച്ചിരിക്കുന്ന അനുഗ്രഹത്തെ അങ്ങുപയോഗിക്കേണമേ എൻ്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം അറിയിക്കുക) എന്നതിന് അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു ഭാഗ്യപ്പെട്ട യൂദാശ്ലീഹായെ അങ്ങേ സഹായം ഒരിക്കലും മറക്കുകയില്ലെന്നും അങ്ങേ സ്തുതികൾ ലോകമെങ്ങും അറിയിക്കെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു ആമേൻ